കോട്ടയം: എംസി റോഡിൽ കോട്ടയം നാഗന്പടം നിർമല ജംഗ്ഷനിൽ സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത യുവതി ലോറിയുടെ അടിയിൽപ്പെട്ടു തത്ക്ഷണം മരിച്ചു. മണിമല കറിക്കാട്ടൂർ കല്ലുകടുപ്പിൽ മിനി(38)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.15നായിരുന്നു ദാരുണമായ അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ജയകുമാർ (42), മക്കളായ ശാമുവൽ(12), സാംസണ് (ഒന്പത്) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാണക്കാരിയിൽ വാടകയ്ക്കു താമസിച്ചു തയ്യൽ ജോലി ചെയ്യുന്ന കുടുംബം കറുകച്ചാലിൽ വിവാഹത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുന്പോഴാണ് അപകടം.
ചെങ്ങന്നൂരിലേക്കു കന്പി കയറ്റിപ്പോയ ലോറി ഒരേ ദിശയിലായിരുന്ന സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് ഇടത്തേക്കു മറിഞ്ഞു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മിനി ലോറിയുടെ അടിയിലേക്കും ഭർത്താവും കുട്ടികളും മറുവശത്തേക്കും വീണു.
ലോറിയുടെ പിൻചക്രം മിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം. കോട്ടയത്തുനിന്നെത്തിയ ഫയർ റെസ്ക്യൂ വിഭാഗം മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹം പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോറി ഡ്രൈവർ നീലിമംഗലം സ്വദേശി ബിനിൽ കുമാറിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
മിനിയുടെ പിതാവ് കാഞ്ഞിരപ്പള്ളി, തന്പലക്കാട് ഇലഞ്ഞി കുന്നേൽ കുഞ്ഞുമോൻ. അമ്മ: തങ്കമ്മ. സംസ്കാരം ഇന്ന് ഒന്നിന് ചാലാപ്പള്ളി വെള്ളയിൽ ഐപിസി സിമിത്തേരിയിൽ. മൃതദേഹം ഇന്ന് 12 നു കറിക്കാട്ടൂറിലെ വസതിയിൽ എത്തിക്കും.
സ്കൂട്ടർ യാത്രക്കാരി ലോറിക്കടിയിൽപ്പെട്ടു മരിച്ചു
01:35 AM Jan 22, 2019 | Deepika.com