കോട്ടയം: തിരുവനന്തപുരത്തു ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം സവർണ സംഗമമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംഗമത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതു മഹാഭാഗ്യമായി കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നതിനെ ഹിന്ദുക്കളുടെ കൂട്ടായ്മയെന്ന് പറയാനാകുമോ?. ശബരിമല രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കിയതു ബിജെപിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എന്നാൽ, ഇതു പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു പറയാനാവില്ല. സവർണ വിഭാഗങ്ങളുടെ ഐക്യമാണ് തിരുവനന്തപുരത്തു കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പഭക്ത സംഗമം സവർണ സംഗമമെന്ന് വെള്ളാപ്പള്ളി
01:14 AM Jan 22, 2019 | Deepika.com