തൃശൂർ: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കേസെടുക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള ഒരു രാഷ്ട്രീയനേതാവിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത വിധം അപഹാസ്യമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ കോടിയേരിയോടു വിശദീകരണം ആവശ്യപ്പെടാൻ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ളവർ തയാറാകണം. സാംസ്കാരിക കേരളത്തിന് അപമാനമായ പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ കോടിയേരി തയാറാവണമെന്നും കൊടിക്കുന്നേൽ ആവശ്യപ്പെട്ടു.
കോടിയേരിക്കെതിരേ കേസെടുക്കണം: കൊടിക്കുന്നിൽ സുരേഷ്
01:14 AM Jan 22, 2019 | Deepika.com