തൃശൂർ: എഐസിടിഇയുടെയും പ്രഫഷണൽ സമിതികളായ ഇസിഐ, ഐഎസ്ടിഇ എന്നിവയുടെയും ആഭിമുഖ്യത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച ഛത്ര വിശ്വകർമ അവാർഡിനായുള്ള മത്സരത്തിൽ ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജ് സമ്മാനർഹമായി. സാനിട്ടേഷനും മാലിന്യ മാനേജ്മെന്റും എന്ന മേഖലയിൽ മത്സരിച്ച ജ്യോതി കോളജ് ദേശീയതലത്തിൽ രണ്ടാംസ്ഥാനം നേടി.
അധ്യാപികയായ അശ്വതി വിത്സന്റെ നേതൃത്വത്തിൽ അസ്ന നസ്റിൻ, ജിമ മരിയ, കാതറിൻ ആന്റോ, ബിനി മരിയ എന്നീ വിദ്യാർഥിനികളടങ്ങിയ ടീം രൂപകൽപ്പന ചെയ്ത സ്മാർട്ട് നാപ്കിൻ എന്ന ഉത്പന്നമാണ് സമ്മാനാർഹമായത്. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കു സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന സാനിട്ടറി ടവലുകൾ ജൂറിയുടെ പ്രശംസ നേടി. ആറു മേഖലകളിലായി നടന്ന മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 116 ടീമുകളാണ് അവസാന റൗണ്ടിൽ മത്സരിച്ചത്.
ഛത്ര വിശ്വകർമ അവാർഡ് ജ്യോതി എൻജി. കോളജിന്
01:13 AM Jan 22, 2019 | Deepika.com