പത്തനംതിട്ട: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളല്ലാത്തവരെ ദർശനം നടത്താൻ സഹായിച്ചുവെന്നാരോപിച്ചു റാന്നി മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരേ ഹർജി. എഎച്ച്എപി നേതാവ് പ്രതീഷ് വിശ്വനാഥൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു.
സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ടാണ് ശബരിമലയിൽ യുവതീപ്രവേശനം നടത്തിയതെന്നും ഇതിൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. വിശ്വാസികളല്ലാത്ത ബിന്ദുവിനെയും കനകദുർഗയെയും ശബരിമലയിൽ ദർശനം നടത്താൻ സഹായിച്ചതിനെതിരെയാണു ഹർജി നൽകിയത്. കേസ് ഫെബ്രവരി ഒന്നിനു വീണ്ടും പരിഗണിക്കും
ശബരിമല യുവതീപ്രവേശനം: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരേ ഹർജി
12:56 AM Jan 22, 2019 | Deepika.com