എടാട്ട് വാഹനാപകടം: ഉഡുപ്പി സ്വദേശി മരിച്ചു
12:56 AM Jan 22, 2019 | Deepika.com
പയ്യന്നൂര്‍: എടാട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഉഡുപ്പി സ്വദേശി മരിച്ചു. ആശാരിപണിക്കാരനായ മംഗലാപുരം ഉഡുപ്പി ബൈന്തൂരിലെ രാമചന്ദ്ര ആചാരി-ബിന്ദുലേഖ ദമ്പതികളുടെ മകന് എം.ആര്.രതീഷാണ് (24) മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഞായറാഴ്ച രാത്രി 9.30ഓടെ എഴിലോട് ദേശീയപാതയില്‍ കോളനി സ്റ്റോപ്പിന് സമീപമാണ് അപകടം. ഇയാള്‍ കഴിഞ്ഞ ആറു വര്‍ഷമായി എടാട്ട് താമരക്കുളങ്ങരയില്‍ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് ആശാരിപ്പണി ചെയ്തു വരികയായിരുന്നു.