കൊച്ചി: മഹാത്മാഗാന്ധിയുടെ 150 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഘടിപ്പിച്ച അഖില കേരള അന്തർ സർവകലാശാല പ്രസംഗ മത്സരത്തിൽ കേരള സർവകലാശാലയിലെ കാശിനാഥ് ഒന്നാം സ്ഥാനം നേടി.
ട്രോഫിയും 5000 രൂപയുടെ കാഷ് അവാർഡുമാണു സമ്മാനം. രണ്ടാം സ്ഥാനത്തെത്തിയ കേരള ആരോഗ്യ സർവകലാശാലയിലെ ഹർഷ ജോയിക്കു ട്രോഫിയും 3000 രൂപയും മൂന്നാം സ്ഥാനത്തെത്തിയ മഹാത്മാ ഗാന്ധി സർവകലാശാലയിലെ ജീത്തു ജോർജിനു ട്രോഫിയും 3000 രൂപയും ലഭിച്ചു. വിജയികൾക്കു കുസാറ്റ് വൈസ് ചാൻസലർ ആർ. ശശിധരൻ സമ്മാനം വിതരണം ചെയ്തു.
കുസാറ്റ് പ്രസംഗ മത്സരവിജയികൾ
12:55 AM Jan 22, 2019 | Deepika.com