തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലും, കൊല്ലം ജില്ലയിൽ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലും എറണാകുളം കോർപറേഷനിലെ ഒരു വാർഡിലുമാണ് ഫെബ്രുവരി 14-ന് ഉപതെരഞ്ഞെടുപ്പ്. മാതൃകാ പെരുമാറ്റചട്ടം ഈ മാസം 16-ന് നിലവിൽ വന്നു.
നാമനിർദേശ പത്രിക 28 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 29ന് നടക്കും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 31 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 14ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കും. വോട്ടെണ്ണൽ 15ന് രാവിലെ 10ന് നടക്കും.
തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനമായി
12:55 AM Jan 22, 2019 | Deepika.com