തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രിന്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ അപേക്ഷിക്കണം.
www.ksg.keltron.inൽ അപേക്ഷാ ഫോം ലഭിക്കും .ക്ലാസുകൾ ഫെബ്രുവരിയിൽ ആരംഭിക്കും. പൂരിപ്പിച്ച അപേക്ഷ 31നകം ലഭിക്കണം. വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ , വിമൻസ് കോളജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം 695014. വിവരങ്ങൾക്ക്: 0471 2325154, 2325154, 8137969292, 9746798082.
ടെലിവിഷൻ ജേർണലിസം: 31 വരെ അപേക്ഷിക്കാം
12:55 AM Jan 22, 2019 | Deepika.com