കണ്ണൂർ: സാമ്പത്തിക സംവരണം എന്നത് ഫാസിസത്തിന്റെ സൂത്രമാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. സാമ്പത്തിക സംവരണമെന്നത് ഭരണഘടനാവിരുദ്ധമാണെന്നും സാമ്പത്തിക സംവരണത്തിലൂടെ ഫാസിസം സമൂഹത്തിൽ ശക്തമായി പിടിമുറുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിരിയട്ടെ മാനവികതയുടെ നൂറുനൂറു പൂക്കൾ എന്നപേരിൽ പുരോഗമന കലാസാഹിത്യസംഘം കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന അനുശാസിക്കുന്ന സംവരണം എന്നത് ദാരിദ്ര്യനിർമാർജന പരിപാടിയല്ല. ഫാസിസത്തിന്റെ നീക്കങ്ങളിൽ നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ സുവർണ മണിക്കൂറുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉണ്ടായാൽ അത് നാശത്തിന്റെ വൻകുഴിയിലേക്കുള്ള പതനമായിരിക്കും. ഭരണഘടനയ്ക്ക് അതീതമായി ഒരു വിശ്വാസപ്രമാണവും പാടില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും എൻ.എസ്. മാധവൻ ചൂണ്ടിക്കാട്ടി.
ഫാസിസം സമൂഹത്തിൽ ശക്തമായി പിടിമുറുക്കും: എൻ.എസ്. മാധവൻ
12:58 AM Jan 21, 2019 | Deepika.com