മട്ടന്നൂർ: നെല്ലൂന്നിയിൽനിന്ന് ആയുധശേഖരം പിടികൂടി. ഇന്നലെ രാവിലെ 11 ഓടെ മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടികൂടിയത്. ഒരു വാൾ, ബൈക്കിന്റെ നാല് ചെയിൻ ചക്രം, നാല് ഇരുമ്പ് ദണ്ഡ്, ഇരുമ്പ് റാഡ് എന്നിവയാണ് പിടികൂടിയത്.
മുളയും ടാർപോളിൻ ഷീറ്റും ഉപയോഗിച്ചു നിർമിച്ച ഷെൽട്ടറിൽ മുളയ്ക്കുള്ളിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ആയുധങ്ങൾ. രാഷ്ട്രീയ സംഘർഷ മേഖലയായതിനാൽ നെല്ലൂന്നി - ഇടവേലിക്കൽ റോഡിൽ നിർമിച്ച ഷെൽട്ടർ മട്ടന്നൂർ സിഐ ജോഷി ജോസ്, എസ്ഐ ശിവൻ ചോടത്ത് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം പൊളിച്ചുനീക്കുന്നതിനിടെയാണ് ആയുധങ്ങൾ കണ്ടെത്തിയത്.
സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമായതിനാൽ റോഡരികിലെ ഷെൽട്ടർ പൊളിച്ചുനീക്കാൻ പാർട്ടി നേതാക്കൾക്ക് പോലീസ് നിർദേശം നൽകിയിരുന്നു. ഇതു പാലിക്കാതെ വന്നതോടെയാണ് പോലീസ് രംഗത്തിറങ്ങി ഷെൽട്ടർ പൊളിച്ചുനീക്കിയത്.
മട്ടന്നൂരിൽ ആയുധ ശേഖരം പിടികൂടി
12:58 AM Jan 21, 2019 | Deepika.com