തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിനു പൂർണ വിജയം കൈവരിക്കാനായില്ലെന്നു തുറന്നു സമ്മതിച്ച്, ബിജെപി സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം അവസാനിപ്പിക്കുന്നു. ഇന്നു രാവിലെ പത്തരയോടെ സമരം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.
ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക, നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂർണമായി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ആരംഭിച്ച സമരം 49-ാം ദിവസത്തിലേക്കു കടക്കുമ്പോഴാണ് അവസാനിപ്പിക്കുന്നത്.
ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്. സമരം പൂർണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും സമരത്തിന് ജനപിന്തുണ ഏറിവരികയായിരുന്നെന്നും പോരാട്ടം തുടരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ബിജെപിയുടെ നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കും
12:42 AM Jan 20, 2019 | Deepika.com