തുറവൂർ: വിദ്യാർഥി തോട്ടിൽ വീണു മരിച്ചു. തുറവൂർ പഞ്ചായത്ത് എട്ടാംവാർഡിൽ വളമംഗലം പുത്തൻപുരവീട്ടിൽ സാബുവിന്റെ മകൻ അമൽ (13) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. പറന്പിൽ കുട്ടുകാരൊത്തു കളിക്കുന്നതിനിടെ സമീപത്തെ തോട്ടിൽ വീഴുകയായിരുന്നു. മറ്റു കുട്ടികൾ അപകടം അറിഞ്ഞിരുന്നില്ല.
കുറച്ചു സമയത്തിനു ശേഷവും കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ അവശനിലയിൽ തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വയലാർ ബിഷപ് മൂർ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്. അമ്മ ആഷീധ (റവന്യു ഡിപ്പാർട്ട്മെന്റ്, ആലപ്പുഴ). സഹോദരങ്ങൾ: ആലിന, ആൽവിനാ.
കളിക്കുന്നതിനിടെ വിദ്യാർഥി തോട്ടിൽ വീണു മരിച്ചു
12:30 AM Jan 20, 2019 | Deepika.com