തൃശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ ക്രമസമാധാനം പാലിക്കുമെന്ന് ഇരുവിഭാഗങ്ങളും ഉറപ്പു നല്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഇന്നു പള്ളിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആരാധനയിൽനിന്ന് പിന്മാറിയതായി യാക്കോബായ വിഭാഗം പ്രതിനിധികൾ ജില്ലാ കളക്ടറെ നേരിട്ടെത്തി അറിയിച്ചു.
സംഘർഷത്തെത്തുടർന്ന് ഇരുവിഭാഗം പ്രതിനിധികളെയും കഴിഞ്ഞദിവസം കളക്ടർ പ്രത്യേകം വിളിച്ച് ചർച്ച നടത്തിയിരുന്നു.
മാന്ദാമംഗലം: പ്രശ്നം ഉണ്ടാക്കില്ലെന്ന് ധാരണ
12:30 AM Jan 20, 2019 | Deepika.com