കടുത്തുരുത്തി: കൊലപാതക കേസിലെ പ്രതി വിഷം ഉള്ളിൽചെന്നു മരിച്ചു. പൂഴിക്കോൽ ചരളുകാലാ സി.കെ. രാജുവാണ് (55) മരിച്ചത്.
വിഷം ഉള്ളിൽചെന്നനിലയിൽ കണ്ടെത്തിയ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
2015 ൽ സ്വന്തം വീടിന് സമീപത്ത് വച്ചു അയൽവാസിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജുവെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ വിചാരണ നടന്നു വരികയാണ്. സംസ്കാരം നടത്തി.
കൊലപാതക കേസിലെ പ്രതി മരിച്ചനിലയിൽ
12:00 AM Jan 20, 2019 | Deepika.com