തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-19 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സിന്റെ (ഫാർമസിസ്റ്റ്/നേഴ്സ്/തെറാപ്പിസ്റ്റ്) ഒഴിവുള്ള സീറ്റിലേക്കുള്ള അവസാന അലോട്ട്മെന്റ് ഈ മാസം 25ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ രാവിലെ ഒന്പതുമുതൽ നടക്കും.
ഓരോ കോഴ്സിന്റെയും ഒഴിവുള്ള സീറ്റിന്റെ (കാറ്റഗറി തരത്തിൽ) വിശദാംശങ്ങളും ഹാജരാക്കേണ്ട വിദ്യാർഥികളുടെ റാങ്ക് നമ്പരും 23ന് www.ayurveda.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സ് അവസാന അലോട്ട്മെന്റ് 25ന്
12:00 AM Jan 20, 2019 | Deepika.com