കണ്ണൂർ: പ്രഥമ സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 26 മുതൽ 28 വരെ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും. 27ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്നതാണ് ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ പ്രധാന പ്രമേയം.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ വൈവിധ്യ പരിപാലന സമിതികള്‍, കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 26ന് ദേശീയ, സംസ്ഥാനതലങ്ങളിലെ മികച്ച ജൈവ വൈവിധ്യ മാതൃകകളുടെ അവതരണം, ജൈവ വൈവിധ്യ പരിപാലന സമിതികളുടെ സംഗമം എന്നിവയും സമാപനദിനമായ 27ന് കുട്ടികളുടെ 11-ാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസും നടക്കുമെന്ന് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ.എസ്.സി. ജോഷി അറിയിച്ചു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ വിഷയാവതരണവും തുടര്‍ന്ന് ശാസ്ത്രജ്ഞരുമായി മുഖാമുഖവും നടക്കും. കണ്ണൂർ പിആർഡി ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന്, ഗവ. ബ്രണ്ണൻ കോളജ് വൈസ് പ്രിന്‍സിപ്പല്‍ എം. ചന്ദ്രബാനു, എം.ടി. സനേഷ് എന്നിവര്‍ പങ്കെടുത്തു.
ജൈവവൈവിധ്യ കോണ്‍ഗ്രസ് 26 മുതൽ തലശേരിയിൽ
11:50 PM Jan 19, 2019 | Deepika.com