കോട്ടയം: എംജി സർവകലാശാല നാനോ സെന്റർ, സ്കൂൾ ഓഫ് ഫിസിക്സ് മേധാവിയും പ്രമുഖ ഗവേഷകനുമായ ഡോ. നന്ദകുമാർ കളരിക്കലിനു ഫ്രഞ്ച് സിഎൻആർഎസ് പ്രൊഫസർഷിപ്പ് ബഹുമതികൾ ലഭിച്ചു.
നാനോസയൻസ്, ഫെറോ മാഗ്നറ്റിസം, പ്ലാസ്മ ഫിസിക്സ് എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ഗവേഷണ നൈപുണ്യവും പ്രസിദ്ധീകരണങ്ങളും കണക്കിലെടുത്താണ് ഫ്രാൻസിലെ ലോറയ്ൻ-നാൻസി, ക്ലോഡ് ബർണാഡ്-ലയോണ്‍ എന്നീ സർവകലാശാലകൾ ബഹുമതികൾ നൽകുന്നത്.
ഡോ. നന്ദകുമാറിന് ഫ്രഞ്ച് വാഴ്സിറ്റി ബഹുമതി
11:50 PM Jan 19, 2019 | Deepika.com