കൊച്ചി: സീറോ മലബാർ സഭയുടെ വൈദികരത്നം പുരസ്കാരം കോതമംഗലം രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ജോർജ് ഓലിയപ്പുറത്തിനും സഭാതാരം പുരസ്കാരം സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. മാത്യു ഉലകംതറയ്ക്കും.
സഭയ്ക്കും സമൂഹത്തിനും വിവിധ മേഖലകളിൽ നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണു പുരസ്കാരങ്ങൾ നൽകുന്നത്. സീറോ മലബാർ സഭാദിനമായ ജൂലൈ മൂന്നിനു പുരസ്കാരങ്ങൾ സമ്മാനിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സീറോ മലബാർ സിനഡാണ് ഇരുപുരസ്കാരങ്ങളും പ്രഖ്യാപിച്ചത്. ഏഴിനാരംഭിച്ച സിനഡ് ഇന്നലെ വൈകുന്നേരം സമാപിച്ചു.
മോണ്‍. ജോർജ് ഓലിയപ്പുറം വൈദികരത്നം, പ്രഫ. മാത്യു ഉലകംതറ സഭാതാരം
01:18 AM Jan 19, 2019 | Deepika.com