സിപിഎം ജനകീയ ഉച്ചകോടി കൊച്ചിയിൽ
12:50 AM Jan 19, 2019 | Deepika.com
കൊച്ചി: മോദി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന്റെ അഞ്ചു വർഷങ്ങൾ എന്ന വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെയും ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജനകീയ ഉച്ചകോടി നടത്തും. കലൂർ റിന്യൂവൽ സെന്ററിൽ 26, 27 തീയതികളിലാണ് ഉച്ചകോടി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.