ശബരിമല: 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ടെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതി സത്യവാങ്മൂലത്തിൽ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നു ദേവസ്വം ബോർഡ് അംഗങ്ങൾ. എന്നാൽ, ബോർഡിന്റെ കൈവശം അതിനുള്ള കണക്കുകളോ തെളിവുകളോ ഇല്ലെന്നും ബോർഡംഗങ്ങളായ കെ.പി. ശങ്കർദാസും എൻ. വിജയകുമാറും പറഞ്ഞു.
സുപ്രീംകോടതി വിധിക്കു ശേഷം ദേവസ്വം ബോർഡ് ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാറില്ല. യുവതികളെത്തിയോ ഇല്ലയോ എന്നതു സംബന്ധിച്ച് അതുകൊണ്ടുതന്നെ ബോർഡ് പറയില്ല. യഥാർഥ ഭക്തർ ശബരിമലയിൽ വന്നു തൊഴുതു വഴിപാടും നടത്തിപ്പോകും. അവരെ ആരും അറിയില്ലെന്നും തടയില്ലെന്നും ബോർഡംഗങ്ങൾ പറഞ്ഞു.
അവിശ്വസിക്കേണ്ട കാര്യമില്ലെന്നു ദേവസ്വം ബോർഡ് അംഗങ്ങൾ
12:50 AM Jan 19, 2019 | Deepika.com