സ്പോ​ര്‍​ട്സ് സ്കൂ​ള്‍ പ്ര​വേ​ശ​നം: ജി​ല്ലാ​ത​ല തെ​ര​ഞ്ഞെ​ടു​പ്പ്

11:58 PM Jan 18, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-20 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ലേ​​​യ്ക്ക് ജി​​​വി രാ​​​ജ സ്പോ​​​ര്‍​ട്സ് സ്കൂ​​​ളി​​​ലും ക​​​ണ്ണൂ​​​ര്‍ സ്പോ​​​ര്‍​ട്സ് ഡി​​​വി​​​ഷ​​​നി​​​ലും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ല്‍ സെ​​​ല​​​ക്ഷ​​​ന്‍ ട്ര​​​യ​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഏ​​​ഴ്, എ​​​ട്ട്, ഒ​​​ന്‍​പ​​​ത്, പ്ല​​​സ് വ​​​ണ്‍/​​​വി​​​എ​​​ച്ച്എ​​​സ്ഇ ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. കാ​​​യി​​​ക യു​​​വ​​​ജ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​ണ് സെ​​​ല​​​ക്ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

അ​​​ത്‌​​​ല​​​റ്റി​​​ക്സ്, ബാ​​​സ്ക​​​റ്റ് ബോ​​​ള്‍, ഫു​​​ട്ബോ​​​ള്‍, വോ​​​ളി​​​ബോ​​​ള്‍, താ​​​യ്ക്കൊ​​​ണ്ടോ, റ​​​സ്‌​​​ലിം​​​ഗ്, ഹോ​​​ക്കി, വെ​​​യ്റ്റ്ലി​​​ഫ്റ്റിം​​​ഗ്, ബോ​​​ക്സി​​​ങ്, ജൂ​​​ഡോ എ​​​ന്നീ കാ​​​യി​​​ക​​​യി​​​ന​​​ങ്ങ​​​ളി​​​ല്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ജ​​​ന​​​ന തീ​​​യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​യും ഫോ​​​ട്ടോ​​​യും ജി​​​ല്ലാ, സം​​​സ്ഥാ​​​ന, ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തി​​​ന്‍റെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ സെ​​​ല​​​ക്ഷ​​​ന്‍ ട്ര​​​യ​​​ല്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​ശ്ചി​​​ത ദി​​​വ​​​സം നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണം.

22 ക​​​ണ്ണൂ​​​ര്‍ പോ​​​ലീ​​​സ് പ​​​രേ​​​ഡ് ഗ്രൗ​​​ണ്ട്, 23 കാ​​​സ​​​ര്‍​ഗോ​​​ഡ് പെ​​​രി​​​യ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യം, 24 വ​​​യ​​​നാ​​​ട് മീ​​​ന​​​ങ്ങാ​​​ടി പ​​​ഞ്ചാ​​​യ​​​ത്ത് സ്റ്റേ​​​ഡി​​​യം, 25 കോ​​​ഴി​​​ക്കോ​​​ട് ഫി​​​സി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ കോ​​​ള​​​ജ്, 28 മ​​​ല​​​പ്പു​​​റം കാ​​​ലി​​​ക്ക​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യം, 29 പാ​​​ല​​​ക്കാ​​​ട് മേ​​​ഴ്സി കോ​​​ള​​​ജ് ഗ്രൗ​​​ണ്ട്, 30 തൃ​​​ശൂ​​​ര്‍ ഇ​​​ന്‍​ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യം, ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് സ്റ്റേ​​​ഡി​​​യം, ര​​​ണ്ട് കോ​​​ട്ട​​​യം സി​​​എം​​​എ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ട്, 5 ഇ​​​ടു​​​ക്കി അ​​​ര​​​ക്കു​​​ളം സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ്, ആ​​​റ് പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ സ്റ്റേ​​​ഡി​​​യം, ഏ​​​ഴ് ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി​​​വി ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ള്‍, എ​​​ട്ട് കൊ​​​ല്ലം ലാ​​​ല്‍ ബ​​​ഹ​​​ദൂ​​​ര്‍ ശാ​​​സ്ത്രി സ്റ്റേ​​​ഡി​​​യം, 11 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ നാ​​​യ​​​ര്‍ സ്റ്റേ​​​ഡി​​​യം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ള്‍ ന​​​ട​​​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.sportskerala.org എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.