തിരുവനന്തപുരം: സൗദി അറേബ്യയിലെ അൽമൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബിഎസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒഡിഇപിസി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ 30 ന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcmou@gmail.com എന്ന ഇ- മെയിലിൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in. ടെലിഫോൺ 04712329440/41/42/43/45.
ബിഎസ്സി/ഡിപ്ലോമ നഴ്സുമാർക്ക് സ്കൈപ്പ് ഇന്റർവ്യൂ
11:58 PM Jan 18, 2019 | Deepika.com