കു​ട്ടി​ക്കാ​നം അ​ന്താ​രാഷ്‌ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ‘ക​ത്രി​ക 2019’ ഫെ​ബ്രു​വ​രി​യി​ൽ

11:45 PM Jan 18, 2019 | Deepika.com
കു​​ട്ടി​​ക്കാ​​നം: കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ലെ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് മീ​​ഡി​​യ സ്റ്റ​​ഡീ​​സ് വി​​ഭാ​​ഗം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത് കു​​ട്ടി​​ക്കാ​​നം അ​​ന്താ​​രാ​ഷ്‌​ട്ര ച​​ല​​ച്ചി​​ത്രോ​​ത്സ​​വം “ക​​ത്രി​​ക’’ -2019 ഫെ​​ബ്രു​​വ​​രി ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജി​​ൽ ന​​ട​​ക്കും.

സെ​​ൻ​​സ​​ർ​​ഷി​​പ്പ് സം​​ബ​​ന്ധി​​ച്ചു ച​​ർ​​ച്ച​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യ സി​​നി​​മ​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തി​​നാ​​ലാ​​ണ് ഈ​ ​വ​​ർ​​ഷം ച​​ല​​ച്ചി​​ത്രോ​​ത്സ​​വ​​ത്തി​​നു ക​​ത്രി​​ക​ എ​​ന്ന പേ​​ര് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.
ച​​ല​​ച്ചി​​ത്രോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഷോ​​ർ​​ട്ട് ഫി​​ലിം, ഫോ​​ട്ടോ​​ഗ്ര​​ഫി മ​​ത്സ​​ര​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കും.

ച​​ല​​ച്ചി​​ത്രോ​​ത്സ​​വ​​ത്തി​​ൽ സെ​​ക്സി ദു​​ർ​​ഗ (മ​​ല​​യാ​​ളം), കാ​​ടു പൂ​​ക്കു​​ന്ന നേ​​രം (മ​​ല​​യാ​​ളം), കാ ​​ബോ​​ഡി സ്കെ​​യി​​പ്പ് (മ​​ല​​യാ​​ളം), നൂ​​ഡ് (മ​​റാ​​ത്തി), പാ​​ർ​​ച്ച്ഡ് (ഹി​​ന്ദി), ടാ​​ക്സി (ഇ​​റാ​​നി​​യ​​ൻ), ലി​​പ്സ്റ്റി​​ക് അ​​ണ്ട​​ർ മൈ ​​ബു​​ർ​​ഖ (ഹി​​ന്ദി), ദി ​​ഇ​​ന്‍റ​​ർ​​വ്യൂ (ഇം​​ഗ്ലീ​​ഷ്), ഹെ​​ഡ്- ഓ​​ണ്‍ (ട​​ർ​​ക്കി​​ഷ്), സ്റ്റോ​​ണിം​​ഗ് ഓ​​ഫ് സു​​ര​​യ എം. (​​പേ​​ർ​​ഷ്യ​​ൻ) തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

ഡി​​പ്പാ​​ർ​​ട്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ പ്ര​​ഫ.​എം. ​വി​​ജ​​യ​​കു​​മാ​​ർ, ഫെ​​സ്റ്റി​​വ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​സോ​​ബി ക​​ന്നാ​​ലി​​ൽ, സ്റ്റാ​​ഫ് കോ -​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ ശ്രീ​​ദേ​​വി നാ​​രാ​​യ​​ണ​​ൻ, സീ​​ന ജോ​​ണ്‍​സ​​ണ്‍, വി​​ഷ്ണു വി​​ജ​​യ​​കു​​മാ​​ർ സ്റ്റു​​ഡ​​ന്‍റ് കോ -​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ നാ​​സി​​ഹ സാ​​ദി​​ഖ്, കേ​​ബി​​ൻ കെ. ​​തോ​​മ​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം​​ ന​​ൽ​​കും.

ച​​ല​​ച്ചി​​ത്രോ​​ത്സ​​വ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളും മ​​റ്റു സി​​നി​​മാ​​പ്രേ​​മി​​ക​​ളും പ​​ങ്കെ​​ടു​​ക്കും. പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ 9747513220 എ​​ന്ന ന​​ന്പ​​രി​​ൽ ര​​ജി​​സ്റ്റ​​ർ​​ ചെ​​യ്യ​​ണം.