ചാരുംമൂട്: കെപി റോഡിൽ നൂറനാട് എസ്ബിഐക്കു സമീപം ബൈക്കും ടെന്പോവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
നൂറനാട് എരുമക്കുഴി പുത്തൻവിള ക്ഷേത്രത്തിനു സമീപം നിഖിൽ നിവാസിൽ വിജയൻ-വത്സല ദന്പതികളുടെ മകൻ നിഖിലാ (30) ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെയായിരുന്നു അപകടം. ചാരുംമൂട് ഭാഗത്തുനിന്നു വീട്ടിലേക്കു വരുന്പോൾ നിഖിൽ സഞ്ചരിച്ചിരുന്ന ബൈക്കും ചാരുംമൂട്ടിൽ കല്യാണ ആവശ്യത്തിനുള്ള പാചക സാമഗ്രികളുമായി പോകുകയായിരുന്ന കാറ്ററിംഗ് സർവീസിന്റെ ടൊന്പോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ നിഖിലിനെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ടൊന്പോ ഡ്രൈവറെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓവർടേക്ക് ചെയ്തതാകാം അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സമീപത്തെ നിരീക്ഷണ കാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. സഹോദരി നിഷ. സംസ്കാരം പിന്നീട്.
ടെന്പോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
11:45 PM Jan 18, 2019 | Deepika.com