തിരുവനന്തപുരം: യുഡിഎഫ് പ്രവേശനം ആവശ്യപ്പെട്ട് വിവിധ കക്ഷികൾ കത്തു നല്‍കിയിട്ടുണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജെഎസ്എസ് രാജൻബാബു വിഭാഗം, എസ്ആർപി, കാമരാജ് കോണ്‍ഗ്രസ്, സി.കെ. ജാനുവിന്റെ പാർട്ടിയിൽ നിന്നു പുറത്തു പോയവർ എന്നിവരാണ് യുഡിഎഫ് പ്രവേശനം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുള്ളത്. ജനതാദൾ വീരേന്ദ്രകുമാർ വിഭാഗത്തിൽ നിന്നും പുറത്തു വന്നവരെ യുഡിഎഫിൽ പ്രത്യേക ക്ഷണിതാവാക്കാൻ തീരുമാനിച്ചു.
യുഡിഎഫ് പ്രവേശനം ആവശ്യപ്പെട്ട് കത്തു നല്‍കിയിരിക്കുന്ന കക്ഷികളുടെ പ്രവേശന കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ അധ്യക്ഷനായ സബ് കമ്മിറ്റിയും രൂപീകരിച്ചു. എം.കെ. മുനീർ, എൻ.കെ. പ്രേമചന്ദ്രൻ, ജോയി ഏബ്രഹാം, ജോണി നെല്ലൂർ, സി.പി. ജോണ്‍ എന്നിവരാണ് ഈ സമിതിയിലുള്ളത്.
യുഡിഎഫ് പ്രവേശനം: വിവിധ കക്ഷികൾ കത്ത് നല്കി
12:51 AM Jan 18, 2019 | Deepika.com