ശബരിമല: മകരവിളക്കു കാലത്ത് ഇന്നു കൂടി മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളൂവെന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഇന്നു കളഭപൂജയുണ്ട്. നാളെയും പതിവ് പൂജകളെല്ലാം നടക്കും. നാളെ രാത്രി നട അടച്ച ശേഷം മാളികപ്പുറത്തു ഗുരുതി നടക്കും.
20ന് രാവിലെ രാജപ്രതിനിധിക്കു മാത്രമേ പ്രത്യേക ദര്‍ശനമുണ്ടാകൂ. അഭിഷേകവും ഗണപതിഹോമവും ഉണ്ടാകും. തുടര്‍ന്ന് നട അടയ്ക്കുന്നതോടെ മകരസംക്രമ ഉത്സവം പൂര്‍ത്തിയാകും.
ഇന്നലെ ദർശനത്തിനു കാര്യമായ തിരക്കുണ്ടായില്ല.
ശബരിമലയിൽ നെയ്യഭിഷേകം ഇന്നു പൂർത്തിയാകും
12:51 AM Jan 18, 2019 | Deepika.com