മങ്കൊന്പ്: ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. വെളിയനാട് കുന്നങ്കരി പുലിമുഖത്ത് അന്പലംകുന്ന് വീട്ടിൽ ലാൽജി (30), അമ്മ ലില്ലിക്കുട്ടി (55) എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇരുവരെയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണം ആത്മഹത്യയെന്നു തെളിഞ്ഞ സാഹചര്യത്തിൽ പ്രേരണാകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
കുന്നംകരിയിലെ വീട്ടിൽ പരിശോധന നടത്തിയ പോലീസിനു ജ്യോതിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു.
യുവതിയുടെ മരണം: ഭർത്താവും അമ്മയും അറസ്റ്റിൽ
12:51 AM Jan 18, 2019 | Deepika.com