മൂവാറ്റുപുഴ: ഇൻഫാം ദേശീയ ട്രസ്റ്റിയും പബ്ലിക് സർവീസ് കമ്മീഷൻ മുൻ അംഗവുമായ ഡോ. എം.സി. ജോർജ് (79) നിര്യാതനായി. കാരിമറ്റം മനയത്ത് ചാക്കോയുടെ മകനാണ്. മൃതദേഹം ഇന്നു വൈകുന്നേരം ആറിന് സ്വവസതിയിൽ കൊണ്ടുവരും.
സംസ്കാരം നാളെ വൈകുന്നേരം മൂന്നിനു കാരിമറ്റം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ മേരീസ് പോത്താനിക്കാട് പൂക്കുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ: എം.സി. ചെറിയാൻ, റവ. ഡോ. എം.സി. ഏബ്രഹാം, ആലീസ് പൗലോസ് തേലേക്കാട്ട്.
കേരള ഐക്യ സമിതി പ്രഥമ പ്രസിഡന്റ്, ബാങ്ക് ഓഫ് കൊച്ചിൻ ഡയറക്ടർ, മൂവാറ്റുപുഴ നഗരസഭ എംഎൽഇസി അംഗം, യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റിയംഗം, മൂവാറ്റുപുഴ ബാർ അസോസിയേഷൻ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു.
ഇൻഫാം ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോർജ് നിര്യാതനായി
12:51 AM Jan 18, 2019 | Deepika.com