കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി നിർദേശിച്ചാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നും വിജിലൻസ് ഹൈക്കോടതിയിൽ. മന്ത്രിയായിരിക്കെ കെ.എം. മാണി ബാർ ഉടമകളിൽനിന്നു കൈക്കൂലി വാങ്ങിയെന്ന കേസിലാണു വിജിലൻസിന്റെ വിശദീകരണം.
നേരത്തെ വിജിലൻസ് കോടതി ഈ കേസിൽ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ തുടരന്വേഷണം അനിവാര്യമാണെന്നു വ്യക്തമാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തു കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിർദേശം ചോദ്യംചെയ്തു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനടക്കമുള്ളവരും ഹർജി നല്കി.
ബാർ കോഴ: തുടരന്വേഷണത്തിനു സർക്കാർ അനുമതി വേണ്ടെന്നു വിജിലൻസ്
12:31 AM Jan 18, 2019 | Deepika.com