മട്ടന്നൂർ: അന്താരാഷ്ട്ര യുഎൻ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി. പ്ലസ് വൺ വിദ്യാർഥി സി.സി. മുഹമ്മദ് ഹനാനാണ് മലേഷ്യയിലെ ക്വലാലംപുരിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തത്. കഴിഞ്ഞ 11 മുതൽ 14 വരെ ഐക്യരാഷ്ട്രസഭയ്ക്കു കീഴിൽ നടത്തിയ ഗ്ലോബൽ ഗോൾസ് മീറ്റിലാണ് പ്രബന്ധം അവതരിപ്പിച്ചത്.
ലൈവ്ലിഹുഡ് ജോബ് ഓപ്പർച്ചൂണിറ്റീസ് ആൻഡ് പ്രൊഡക്ടീവ് റിസോഴ്സ് ഇൻ ഡെവലപ്പിംഗ് കൺട്രി എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്. ലോകരാജ്യങ്ങൾക്കിടയിലുള്ള ദാരിദ്ര്യനിർമാർജനം- പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ നടന്ന പൊതുചർച്ചയിലും മുഹമ്മദ് ഹനാൻ പങ്കെടുത്തു. മറ്റു നാലുപേർ കേരളത്തിൽനിന്നുള്ളവരായിരുന്നു. ഇരിട്ടി കീഴൂരിലെ അബ്ദുൾ സലാം-നസറി ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹനാൻ.
യുഎന്നിൽ പ്രബന്ധം അവതരിപ്പിച്ച് മലയാളി വിദ്യാർഥി
12:07 AM Jan 18, 2019 | Deepika.com