ക്ലി​ന്‍റി​ന്‍റെ പി​താ​വ് എം.​ടി. ജോ​സ​ഫ് നി​ര്യാ​ത​നാ​യി

12:07 AM Jan 18, 2019 | Deepika.com
കൊ​ച്ചി: വ​ര​ക​ളി​ൽ വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത അ​ന്ത​രി​ച്ച ബാ​ല​ചി​ത്ര​കാ​ര​ൻ എ​ഡ്മ​ണ്ട് തോ​മ​സ് ക്ലി​ന്‍റി​ന്‍റെ പി​താ​വ് എം.​ടി. ജോ​സ​ഫ് (72) നി​ര്യാ​ത​നാ​യി.

നെ​ഞ്ചി​ലെ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ: ചി​ന്ന​മ്മ. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഏ​ഴു​മു​ത​ൽ മ​ഞ്ഞു​മ്മ​ലി​ൽ ഭാ​ര്യ ചി​ന്ന​മ്മ​യു​ടെ ത​റ​വാ​ട്ടു​വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​ക്കു കൈ​മാ​റും. ക​ച്ചേ​രി​പ്പ​ടി മൂ​ല്ലേ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​നാ​ണ്.

തേ​വ​ര സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജീ​സ് (സി​ഫ്ട്) ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ക്ലി​ന്‍റി​ന്‍റെ മ​ര​ണ​ശേ​ഷം തേ​വ​ര​യി​ൽ ഓ​ഫീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന ജോ​സ​ഫും ഭാ​ര്യ​യും പി​ന്നീ​ട് ക​ലൂ​ർ ജ​ഡ്ജ​സ് അ​വ​ന്യു​വി​ലെ എ​ൽ​ഐ​ജി കോ​ള​നി​യി​ലേ​ക്കു താ​മ​സം മാ​റ്റി. ക്ലി​ന്‍റ് എ​ന്ന് പേ​രി​ട്ട ആ ​വീ​ട്ടി​ൽ നി​റ​യെ മ​ക​ന്‍റെ ഫോ​ട്ടോ​ക​ളും അ​വ​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളും സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ടു​ണ്ട്. അ​തെ​ല്ലാം ചേ​ർ​ത്തു മ​ക​ന്‍റെ പേ​രി​ൽ ഒ​രു സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ജോ​സ​ഫി​ന് ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു​ള്ള പ്രാ​രം​ഭ ച​ർ​ച്ച​ക​ളും ന​ട​ത്തി​യി​രു​ന്നു. ആ ​ആ​ഗ്ര​ഹം ബാ​ക്കി​വ​ച്ചാ​ണു ജോ​സ​ഫി​ന്‍റെ മ​ര​ണം.