ശബരിമല: മകരവിളക്ക് ഉത്സവം ഇനി മൂന്നു നാള് കൂടി. മകരസംക്രമ ഉത്സവത്തിനും തുടര്‍ന്നുള്ള മകരമാസ പൂജയ്ക്കും ശേഷം ശബരിമല നടഅടയ്ക്കാന്‍ ഇനി മൂന്നു ദിവസം കൂടി. നാളെ രാവിലെവരെ മാത്രമേ ഭക്തര്‍ക്ക് നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കൂ. 18നുശേഷം നെയ്യഭിഷേകം ഉണ്ടായിരിക്കില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. 19നു മറ്റു പൂജകളെല്ലാം നടക്കും. 19ന് രാത്രി നട അടച്ചശേഷം മാളികപ്പുറത്തു ഗുരുതി നടക്കും.
20നു രാവിലെ രാജപ്രതിനിധിക്കു മാത്രമേ പ്രത്യേക ദര്‍ശനം ഉണ്ടാകൂ. അഭിഷേകവും ഗണപതിഹോമവും ഉണ്ടാകും. തുടര്‍ന്ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ ശിരോവസ്ത്രം അണിയിച്ചു കൈയില്‍ അമ്പും വില്ലും നല്കി രാജപ്രതിനിധിയുമായി കൂടിക്കാഴ്ച ഒരുക്കും. സന്നിധാനത്തെ ചടങ്ങുകള്‍ക്കു ശേഷം രാജപ്രതിനിധി പമ്പയില്‍ എത്തി തിരുവാഭരണത്തോടൊപ്പം യാത്രതുടരും.
തിരുവാഭരണ മടക്കയാത്ര 22ന് വൈകുന്നേരം അഞ്ചിന് ആറന്മുള കൊട്ടാരത്തില്‍ എത്തും. 23-ന് പുലര്‍ച്ചെ ആറന്മുളയിൽനിന്നു പുറപ്പെട്ട് എട്ടോടെ പന്തളം കൊട്ടാരത്തില്‍ എത്തും.
ശബരിമല നട 20ന് അടയ്ക്കും
02:50 AM Jan 17, 2019 | Deepika.com