ഗ​ൾ​ഫ് ബാ​ങ്ക് ത​ട്ടി​പ്പ്: റാ​ഖ് ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ ഇ​ന്ന് കൊ​ച്ചി​യി​ൽ

02:31 AM Jan 17, 2019 | Deepika.com
കൊ​​​ച്ചി: യു​​​എ​​​ഇയിലെ നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് റാ​​​സ് അ​​​ൽ ഖൈ​​​മ (റാ​​​ഖ് ബാ​​​ങ്ക്) യി​​​ൽ നി​​​ന്നു വാ​​യ്പ​​യെ​​ടു​​​ത്തു തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​തെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രെ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി റാ​​​ഖ് ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ​​​ത്തും.

എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഒ​​​ൻ​​​പ​​​ത് കേ​​​സു​​​ക​​​ളി​​​ൽ മൊ​​​ഴി ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യാ​​​ണു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ത്തു​​​ന്ന​​​ത്. പ​​​രാ​​​തി​​​ക്കാ​​​രാ​​​യ ബാ​​​ങ്കി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ പ​​​വ​​​ർ ഓ​​​ഫ് അ​​​റ്റോ​​​ർ​​​ണി ഹോ​​​ൾ​​​ഡ​​​ർ ആ​​​യ എ​​​ക്സ്ട്രീം ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​സി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നും സി​​​ഇ​​​ഒ​​യു​​​മാ​​​യ പ്രി​​​ൻ​​​സ് സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നൊ​​​പ്പം ബാ​​​ങ്കി​​​ന്‍റെ റ​​​മ​​​ഡി​​​യ​​​ൽ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ​​​മാ​​​രും റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പ് മാ​​​നേ​​​ജ​​​ർ​​​മാ​​​രും ക​​​ലൂ​​​രി​​​ലെ കേ​​​ര​​​ള ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് അ​​​ഥോ​​​റി​​​ട്ടി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ദാ​​​ല​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കും.

കേ​​​ര​​​ള ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് അ​​​ഥോ​​​റി​​​ട്ടി​​​യി​​​ൽ (കെ​​​ൽ​​​സ) പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത​​​നു​​​സ​​​രി​​​ച്ച് 84 പേ​​​ർ​​​ക്ക് നാ​​​ളെ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ൻ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. 200 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്ന ക​​​ന്പ​​​നി ഉ​​​ട​​​മ​​​ക​​​ൾ​​​ക്കാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

146,78,58,331 ഇ​​​ന്ത്യ​​​ൻ രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള യു​​​എ​​​ഇ ദി​​​ർ​​​ഹം ആ​​​ണ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് റാ​​​സ് അ​​​ൽ ഖൈ​​​മ​​​യ്ക്ക് ക​​​ന്പ​​​നി​​​ക​​​ൾ കൊ​​​ടു​​​ക്കാ​​​നു​​​ള്ള​​​ത്. സ​​​ഹ​​​ക​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രെ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മൂ​​​ന്നോ​​​ട്ടു​​പോ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.