കോഴിക്കോട്: കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷ പ്രസംഗത്തിനിടെ കൂകി വിളിച്ചത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്പപിള്ള. പിണറായി വിജയന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുന്നു. എന്നാൽ കൂകി വിളിച്ചതി നെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ അനുമതി നല്കിയ ജനങ്ങളാണ് അവിടെ പ്രവേശിച്ചത്. മുഖ്യമന്ത്രിയോട് എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹത്തെ അസ്വസ്ഥനാക്കും വിധം ജനങ്ങള്‍ പെരുമാറിയത് തെറ്റാണ്. പണ്ട് മെട്രോ ട്രെയിനില്‍ കയറിയ കുമ്മനത്തിന്റെ അവസ്ഥയാകാതിരിക്കാനാണ് താന്‍ കൊല്ലം ബൈപാസ് ഉദ്ഘാടനത്തില്‍നിന്ന് മാറി നിന്നതെന്നും അദ്ദേഹം തമാശ രൂപേണ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ കൂകിവിളിച്ചതു ശരിയായില്ലെന്നു ബിജെപി
02:31 AM Jan 17, 2019 | Deepika.com