തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം സത്യപ്രതിജ്ഞാ ലംഘനവും പ്രധാനമന്ത്രിപദത്തിനു യോജിക്കാത്തതുമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രധാനമന്ത്രിയുടെ ഈ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എൽഡിഎഫ് സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കാനാണു ശ്രമിച്ചത്. അതൊരു കുറ്റമായിട്ടാണു പ്രധാനമന്ത്രി ആക്ഷേപിച്ചിരിക്കുന്നത്. സുപ്രീംകോടതിവിധി ഭരണഘടനാ ബെഞ്ചിന്റേതാണ്. വിധി നടപ്പാക്കാൻ പാടില്ലെന്നാണു നിലപാടെങ്കിൽ സുപ്രീംകോടതി വിധി റദ്ദാക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാനോ പാർലമെന്റ് വഴി നിയമം കൊണ്ടുവരാനോ പ്രധാനമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മോദിയുടേതു സത്യപ്രതിജ്ഞാ ലംഘനം: കോടിയേരി
02:31 AM Jan 17, 2019 | Deepika.com