കൊച്ചി: എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള അഡ്വക്കറ്റ്സ് വെൽഫയർ ഫണ്ട് ട്രസ്റ്റ് കമ്മിറ്റിയിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ചു വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അക്കൗണ്ടന്റ് അറസ്റ്റിൽ. തിരുവാങ്കുളം മഞ്ചക്കാട്ടിൽ എം.കെ. ചന്ദ്രനെയാണു വിജിലൻസ് വിംഗ് അറസ്റ്റ് ചെയ്തത്.
പത്തു വർഷത്തെ കണക്കിൽ ഏഴു കോടിയുടെ തട്ടിപ്പു നടന്നതായാണു പരിശോധനയിൽ കണ്ടെത്തിയത്. പ്രതിയെ എറണാകുളം വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ബാർ കൗണ്‍സിൽ ഓഫ് കേരളയുടെ കീഴിലുള്ള കമ്മിറ്റിയാണിത്.
ട്രസ്റ്റ് കമ്മിറ്റി ക്രമക്കേട്: അക്കൗണ്ടന്റ് അറസ്റ്റിൽ
02:08 AM Jan 17, 2019 | Deepika.com