ബാ​ങ്ക് ത​ട്ടി​പ്പ്: മു​ൻ ബ്രാഞ്ച് മാ​നേ​ജ​​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു ത​ട​വും പി​ഴ​യും

01:44 AM Jan 17, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​ഖ​​​യി​​​ൽ നി​​​ന്നു വ്യാ​​ജ ലോ​​​ൺ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ 85 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ മു​​​ൻ ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു പ്ര​​​തി​​​ക​​​ൾ​​​ക്കു മൂ​​​ന്നു വ​​​ർ​​​ഷം ത​​​ട​​​വും പി​​​ഴ​​​യും ശി​​​ക്ഷ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​ഖ മു​​​ൻ മാ​​​നേ​​​ജ​​​ർ കെ.​​​വി​​​ജ​​​യ​​​ല​​​ക്ഷ്മി, ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് എ​​​ച്ച്.​ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി എ​​​സ്.​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ, എ​​​സ്.​​​രാ​​​മ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ, മു​​​ൻ ഐ​​​ഒ​​​ബി ശാ​​​ഖ കാ​​​ഷ്യ​​​ർ എ​​​ൻ.​​​ഗ​​​ണേ​​​ശ​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.​​​

അ​​​ഞ്ചു പ്ര​​​തി​​​ക​​​ളും കൂ​​​ടി ഒ​​​രു കോ​​​ടി രൂ​​​പ പി​​​ഴ അ​​​ട​​​യ്ക്ക​​​ണം. 2003-06 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​ഖ​​​യി​​​ൽ നി​​​ന്ന് ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ർ മൂ​​​ന്നാം പ്ര​​​തി​​​യു​​​ടെ ഹെ​​​വ​​​ൻ ഓ​​​ഫ് എ​​​ർ​​​ത്ത് എ​​​ന്ന ക​​​മ്പ​​​നി​​​ക്കു ബി​​​സി​​​ന​​​സ് ന​​​ട​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം ലോ​​​ണാ​​​യി അ​​​നു​​​വ​​​ദി​​​ച്ചു.

​ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി ക​​​മ്പ​​​നി​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന ലാ​​​ഭ​​​വി​​​ഹി​​​തം ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാം എ​​​ന്ന് മു​​​ൻ ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​രെ മൂ​​​ന്നാം പ്ര​​​തി പ​​​റ​​​ഞ്ഞു വി​​​ശ്വ​​​സി​​​പ്പി​​​ച്ചു. ഇ​​​തേ തു​​​ട​​​ർ​​​ന്ന് പ​​​ല​​​ർ​​​ക്കും ലോ​​​ണു​​​ക​​​ൾ പാ​​​സാ​​​ക്കി ന​​​ൽ​​​കി എ​​​ന്ന​​​തി​​​ന് രേ​​​ഖ​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി മൂ​​​ന്നാം പ്ര​​​തി സ്വ​​​യം ലോ​​​ണു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഈ ​​​ത​​​ട്ടി​​​പ്പി​​​ന് മ​​​റ്റു പ്ര​​​തി​​​ക​​​ളും കൂ​​​ട്ടു​​നി​​​ന്നു എ​​​ന്നാ​​​ണ് സി​​​ബി​​​ഐ കേ​​​സ്.