കോട്ടയം: കേന്ദ്രവാണിജ്യ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ഒൗദ്യോഗിക ഭാഷാ കാര്യനിർവഹണത്തിലെ മികവിനുള്ള 2016-2017ലെ പ്രഥമ സ്ഥാനത്തിനു റബർ ബോർഡ് അർഹമായി. കേന്ദ്രവാണിജ്യ സഹമന്ത്രി സി.ആർ. ചൗധരിയിൽനിന്നു റബർ പ്രൊഡക്ഷൻ കമ്മീഷണർ സാബു പി. ഇടിക്കുള പുരസ്കാരം ഏറ്റുവാങ്ങി. വാണിജ്യ സെക്രട്ടറി ഡോ.അനൂപ് വാധ്വാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ഒൗദ്യോഗിക ഭാഷാപ്രോത്സാഹന പദ്ധതി പ്രകാരം ഒൗദ്യോഗികഭാഷ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വാണിജ്യവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഭാഷാകാര്യനിർവഹണത്തിൽ മികവ് കാണിക്കുന്ന സ്ഥാപനങ്ങൾക്ക് എല്ലാ വർഷവും പുരസ്കാരങ്ങൾ നൽകി വരുന്നു. വകുപ്പുതല വിദഗ്ധ സമിതിയാണ് വിഭിന്ന സ്ഥാപനങ്ങളിൽനിന്നു മികവുകാട്ടുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നത്. മുൻ വർഷങ്ങളിലും ഒൗദ്യോഗിക ഭാഷാ കാര്യനിർവഹണത്തിൽ മികവ് കാണിച്ചതിനു ദേശീയ അവാർഡ് ഉൾപ്പെടെയുളള അംഗീകാരങ്ങൾ റബർ ബോർഡിനു ലഭിച്ചിട്ടുണ്ട്.
റബർ ബോർഡിനു പുരസ്കാരം
01:44 AM Jan 17, 2019 | Deepika.com