തിരുവനന്തപുരം: ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട എസ്. അബ്ദുൾ നാസറിന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കേരളത്തിലെ ജ്വല്ലറി അസോസിയേഷനുകളുടെ സംയുക്ത വേദിയായ കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ കോഓർഡിനേറ്ററാണ് അബ്ദുൾ നാസർ. ജ്വല്ലറി അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.പി. അഹമ്മദ് സ്വീകരണം ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ടി.എസ്. കല്യാണരാമൻ, ഭാരവാഹികളായ ബാബു എം. ഫിലിപ്പ്, സുരേന്ദ്രൻ കൊടുവള്ളി, ഷാജു ചിറയത്ത് എന്നിവർ പ്രസംഗിച്ചു.
എസ്. അബ്ദുൾ നാസറിന് സ്വീകരണം നൽകി
01:44 AM Jan 17, 2019 | Deepika.com