തിരുവനന്തപുരം: വിദ്യാർഥികൾക്കുവേണ്ടി, ഐടിസിയുടെ നോട്ട്ബുക്ക് ബ്രാൻഡായ, ക്ലാസ്മേറ്റ് സംഘടിപ്പിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ സ്പെല്ലിംഗ് മത്സരത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ദേശീയ ചാന്പ്യന് 2,00,000 രൂപയാണ് സമ്മാനം. ഒപ്പം രക്ഷകർത്താവിനൊപ്പം അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിൽ നടക്കുന്ന സ്ക്രിപ്സ് ദേശീയ സ്പെല്ലിംഗ് ബീ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരവും ലഭിക്കും.
അഞ്ചുമുതൽ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
www.classmatespellbee.in എന്ന വെബ്സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യാം.
മികച്ച പ്രകടനം നടത്തുന്ന 16 മത്സരാർഥികൾക്ക് ഡിസ്കവറി ചാനൽ, ഡിസ്കവറി കിഡ്സ്, ഡിസ്കവറി തമിഴ് എന്നീ ചാനലുകളിൽ തങ്ങളുടെ പാടവം അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
സ്പെല്ലിംഗ് മത്സരം: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
01:17 AM Jan 17, 2019 | Deepika.com