കൊച്ചി: പശു യൂണിറ്റ് സ്ഥാപിക്കുന്നതിനു ക്ഷീര വികസന വകുപ്പു നൽകുന്ന ധനസഹായത്തിനു പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു കറവപ്പശുവും ഗർഭിണിയായ കിടാരിയും ഉൾപ്പെട്ട ഡയറി യൂണിറ്റ് സ്ഥാപിക്കുന്നതിനാണു ധനസഹായം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് 75 ശതമാനം നിരക്കിൽ ധനസഹായം ലഭിക്കും. അപേക്ഷ 23 നുളളിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എസ് സി സർട്ടിഫിക്കറ്റ്, ആധാർകാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ കൂടി വയ്ക്കണം.
പശു യൂണിറ്റ് സ്ഥാപിക്കാൻധനസഹായം
01:17 AM Jan 17, 2019 | Deepika.com