തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ പോളി ടെക്നികുകളിലെ വിവിധ ബ്രാഞ്ചുകളിലായി 83 ലക്ചറർ തസ്തികളും ഒരു ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് തസ്തികയും സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം. കരാർ വ്യവസ്ഥയിൽ ഫാക്കൽറ്റികളുടെ 67 തസ്തികകളിൽ നിയമനം നടത്തുന്നതിനും അനുമതി നൽകി.
2017-18ൽ 16ഉം 2018-19ൽ 67ഉം ലക്ചറർ തസ്തികകളാണ് അനുവദിച്ചത്. 2018-19ൽ പെടുത്തിയാണ് ഒരു ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് തസ്തികയ്ക്ക് അനുമതി നൽകിയത്.
കരാർ നിയമനങ്ങൾ 2017-18ൽ 36ഉം 2018-19ൽ 31നുമാണ് അനുമതി.
സർക്കാർ എയ്ഡഡ് പോളി ടെക്നികുകളിൽ 199 തസ്തികകൾ അനുവദിക്കണമെന്നായിരുന്നു ശിപാർശ. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സർക്കാർ കോളജുകളിൽ ലക്ചറർ തസ്തികകൾ അനുവദിച്ചിരുന്നു.
പോളിടെക്നിക്കുകളിൽ 151 തസ്തികകൾ അനുവദിച്ചു
01:17 AM Jan 17, 2019 | Deepika.com