തിരുവനന്തപുരം: ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍ 28 വരെ തലശേരി ബ്രണ്ണന്‍ കോളജില്‍ നടക്കും. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്നതാണ് വിഷയം.
കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനും ആവാസവ്യവസ്ഥകളിലെ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും കഴിവുള്ള ജൈവജാതിയിനങ്ങളുടെയും വിളകളുടെയും പ്രദര്‍ശനവും മൂന്ന് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ ജൈവവൈവിധ്യ പരിപാലന സമിതികള്‍ (ബിഎംസികള്‍), കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ വിവിധ സ്റ്റാളുകളിലായി പ്രദര്‍ശനം നടത്തും.
26ന് മികച്ച ജൈവവൈവിധ്യ സംരക്ഷണ മാതൃകകള്‍ ദേശീയതലത്തില്‍, സംസ്ഥാന തലത്തില്‍, സസ്യവൈവിധ്യ സംരക്ഷണം, ജന്തുവൈവിധ്യ സംരക്ഷണം, കാര്ഷികവൈവിധ്യ സംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 27ന് ജൈവവൈവിധ്യ പരിപാലന സമിതികളുടെ സംഗമവും കെഎസ്ബിസി 2019 ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 28ന് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടക്കും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി അംഗങ്ങളായ ഡോ. എസ്.സി ജോഷി, കെ.വി ഗോവിന്ദന്, ഡോ. കെ. സതീഷ്കുമാര്‍, ഡോ. ടി.എസ് സ്വപ്ന, ഡോ. കെ.ടി ചന്ദ്രമോഹനന്, ഡോ. വി. ബാലകൃഷ്ണന് പങ്കെടുത്തു.
സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍
01:04 AM Jan 17, 2019 | Deepika.com