കൊച്ചി: സംസ്ഥാനത്തിനു പുറത്തെ അംഗീകൃത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന പട്ടികവിഭാഗം വിദ്യാർഥികൾക്ക് നൽകുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നിഷേധിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡം റദ്ദാക്കണമെന്ന് എസ്സി, എസ്ടി സ്റ്റുഡന്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നു ചൂണ്ടിക്കാട്ടിയ അവർ, മുഴുവൻ പട്ടികവിഭാഗം പ്രസ്ഥാനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഇക്കാര്യം തീരുമാനിക്കാൻ 20ന് രാവിലെ 10ന് എറണാകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പട്ടികവിഭാഗം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ അഡ്വ.സജി കെ.ചേരമൻ, തുളസീധരൻ പള്ളിക്കൽ, സി.സി.ബാബു എന്നിവർ പറഞ്ഞു.
സ്കോളർഷിപ്പ് നിഷേധിക്കുന്ന പുതിയ മാനദണ്ഡം റദ്ദാക്കണമെന്ന് എസ്സി, എസ്ടി സ്റ്റുഡന്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ
01:04 AM Jan 17, 2019 | Deepika.com