കൊച്ചി: കേരള മീഡിയ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല നവോഥാന മാധ്യമ സർഗോത്സവത്തിന് രജിസ്റ്റർ ചെയ്യാനുള്ള തീയതി 20 വരെ നീട്ടി. 27ന് തിരുവന്തപുരത്താണ് സർഗോത്സവം. നവോഥാന ഗാനാലാപനം, ചിത്രരചന സംഘനൃത്തം എന്നിവയിലാണ് മത്സരങ്ങൾ.
നവോഥാനകേരളം എന്ന പ്രമേയത്തിലാണ് സംഘനൃത്ത മത്സരം. സംഘനൃത്തമത്സരത്തിനു സംസ്ഥാന സ്കൂൾ, കോളജ് യുവജനോത്സവങ്ങളിൽ പങ്കെടുത്ത ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. മുഖ്യമന്ത്രിയുടെ ട്രോഫിയും 40,000 രൂപയും ഒന്നാം സമ്മാനമായി നൽകും. സർട്ടിഫിക്കറ്റുകൾക്ക് പുറമേ 30000 രൂപ രണ്ടാം സമ്മാനവും, 20,000 രൂപ മൂന്നാം സമ്മാനവും ലഭിക്കും. ചിത്ര രചനയഅക്കും ഗാനാലാപനത്തിനും 25,000 രൂപ ഒന്നാം സമ്മാനമായി നൽകും. സർട്ടിഫിക്കറ്റുകൾക്ക് പുറമേ 15,000 രൂപ രണ്ടാം സമ്മാനവും, 10,000 രൂപ മൂന്നാം സമ്മാനവും ലഭിക്കും.
പത്താം ക്ലാസ് വരെയുള്ളവർക്കാണ് ഗാനമത്സരം. നവോഥാന ആശയങ്ങൾ അടങ്ങുന്ന ഗാനങ്ങളോ, നവോഥാന കവിതകളോ ചലച്ചിത്രഗാനങ്ങൾ ഉൾപ്പടെയുള്ള ദേശഭക്തി ഗാനങ്ങളോ ആലപിക്കാം. മലയാളത്തിന് പുറമെ മറ്റു ഇന്ത്യൻ ഭാഷകളിലെ ഗാനങ്ങളുമാകാം. മത്സരത്തിലേക്ക് 30 പേരെയാണ് തെരഞ്ഞെടുക്കുന്നത്. അതിനു വേണ്ടി നാലുമിനിറ്റിൽ അധികരിക്കാത്ത ഗാനം റിക്കാർഡ് ചെയ്ത് 9061593969 എന്ന വാട്ട്സപ്പിലോ mediacl ub.kma@gmail.com, mediaclub.kma1@gmail.com എന്നീ ഇമെയിലുകളിലോ 20 ന് മുന്പ് അയ്ക്കണം.
എൽപി, യുപി സ്റ്റാൻഡേർഡുകകളുടെ ജൂണിയർ വിഭാഗം, എട്ടുമുതൽ 12-ാം ക്ലാസു വരെയുള്ളവുരുടെ സീനിയർ വിഭാഗം എന്നീ രണ്ടു വിഭാഗങ്ങളിലാണ് ചിത്രരചനാ മത്സരം. പ്രളയാനന്തര പുതു കേരളം എന്നാണ് ജൂണിയർ വിദ്യാർഥികൾക്ക് ചിത്രരചനക്കുളള വിഷയം. നവോഥാന നവകേരളം എന്നാണ് സീനിയർ വിദ്യാർഥികൾക്കുള്ള വിഷയം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061593 969.
നവോത്ഥാന മാധ്യമ സർഗോത്സവം: 20 വരെ രജിസ്റ്റർ ചെയ്യാം
01:04 AM Jan 17, 2019 | Deepika.com