മലയാളി നഴ്സ് അയർലൻഡിൽ മരിച്ചു
12:50 AM Jan 17, 2019 | Deepika.com
പാലാ: മലയാളി നഴ്സ് അയർലൻഡിലെ ആശുപത്രിയിൽ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. പാലാ ഇല്ലിമൂട്ടിൽ കുഞ്ഞുമോന്റെ മകൻ സിറിൾ ജോയിയുടെ ഭാര്യ ടിനി (37) ആണ് മരിച്ചത്. അയർലൻഡ് ലിമറിക് സെന്റ് ജോണ്‍സ് ആശുപത്രിയിൽ നഴ്സായ ടിനി എടത്വാ നീലികാട്ട് ജോർജുകുട്ടി-അച്ചാമ്മ ദന്പതികളുടെ മകളാണ്. 12 വർഷമായി അയർലൻഡിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം പിന്നീട് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ . മക്കൾ: റിയാനാ, റിയോൺ.