ജീര്‍ണിച്ചനിലയില്‍ മൃതദേഹം കണ്ടെത്തി
12:50 AM Jan 17, 2019 | Deepika.com
നെടുങ്കണ്ടം: ജീര്‍ണിച്ച നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപൂരം കടലുകാണിയില് ജെറാള്‍ഡിന്റെ(70) മൃതദേഹമാണ് കണ്ടത്തിയത്. ആറുവര്‍ഷമായി ഇയാള്‍ തൂക്കുപാലം പുഷ്പക്കണ്ടത്തെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു. മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.