തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിന് ബിഎംഎസ് ഒഴികെയുള്ള ജീവനക്കാർ നോട്ടീസ് നൽകി. നോട്ടീസ് നൽകിയ യൂണിയനുകളുമായി ഇന്നു രാവിലെ പത്തിന് എംഡി ടോമിൻ തച്ചങ്കരി ചർച്ച നടത്തും.
അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം മൂലമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉൾപ്പെടെയുണ്ടായി അവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശന്പളപരിഷ്കരണം സംബന്ധിച്ച ചർച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് നോട്ടീസ് നൽകിയത്.
കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
01:10 AM Jan 16, 2019 | Deepika.com