കൊച്ചി: ആലപ്പാട്ടെ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രദേശത്ത് പരിശോധന നടത്താൻ എൻവയോണ്മെന്റ് അസസ്മെന്റ് കമ്മറ്റിക്ക് നിർദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം ജസ്റ്റീസ് ഷാജി പി.ചാലി അനുവദിച്ചില്ല.
എതിർകക്ഷികളുടെ നിലപാട് അറിഞ്ഞ ശേഷമേ നടപടികളുണ്ടാവുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. കരിമണൽ ഖനനത്തെത്തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ എം ഹുസൈനാണ് ഹർജി നൽകിയത്.
ആലപ്പാട്ടെ കരിമണൽ ഖനനം: ഹർജിയിൽ നോട്ടീസ്
01:01 AM Jan 16, 2019 | Deepika.com